മാന്നാർ: പഞ്ചായത്ത് കുട്ടംപേരൂർ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗ്രാമ വികസന ഓഫീസിന്റെ ഒന്നാംഘട്ട നവീകരണ പ്രവർത്തനത്തിന് ഏഴ് ലക്ഷം അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പഴവൂർ അറിയിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
ഒന്നാംഘട്ടത്തിൽ പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും മുറ്റം ഇന്റർലോക്കും ചെയ്യും.
പെരുമാറ്റച്ചട്ടം മാറിയാൽ ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും രണ്ടാംഘട്ടത്തിൽ ശീതീകരിച്ച മിനി കോൺഫറൻസ് ഹാൾ നിർമിക്കുമെന്ന് അജിത്ത് പഴവൂർ അറിയിച്ചു.